സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത ; 12 ജില്ലകളില്‍ യല്ലോ അലേര്‍ട്ട്

 


സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. 12 ജില്ലകളില്‍ യല്ലോ അലേര്‍ട്ടാണ്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളിലും ഇടുക്കി ദേവികുളം താലൂക്കിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനേര്‍പ്പെടുത്തിയ വിലക്ക് തുടരും.

തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലാണ് യല്ലോ അലേര്‍ട്ട്. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലും ഇടുക്കി ദേവികുളം താലൂക്കിലും പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാകില്ല.

നദികളില്‍ നീരൊഴുക്ക് വര്‍ധിക്കുന്നതിനാല്‍ അണക്കെട്ടുകളില്‍ ജലനിരപ്പുയരുന്നുണ്ട്. ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉള്ളതിനാല്‍ തീരമേഖലയിലുള്ളവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി.

Post a Comment

Previous Post Next Post