ടൂറിസ്റ്റ് വാഹനങ്ങൾ നൃത്തവേദി അല്ല:ഹൈക്കോടതി

 


കൊച്ചി: ടൂറിസ്റ്റ് ബസുകളിലെ അടിച്ചുപൊളിക്ക് നിയന്ത്രണമിട്ട് ഹൈക്കോടതി.

ടൂറിസ്റ്റ് വാഹനങ്ങള്‍ ബള്‍ബുകളും ശബ്ദ സംവിധാനങ്ങളും ഉപയോഗിച്ച്‌ നൃത്തവേദിയാക്കുന്നത് തടഞ്ഞു കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ടൂറിസ്റ്റ് ബസുകളിലും ട്രാവലറുകളിലും ഇത്തരം അലങ്കാരങ്ങളും ആഘോഷങ്ങളും അപകടങ്ങള്‍ക്ക് കാരണമാകുന്നതായും കോടതി നിരീക്ഷിച്ചു. 

വാഹനത്തിനുള്ളിലെ ഡി ജെ ലൈറ്റുകള്‍ മറ്റ് വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ശ്രദ്ധ നശിപ്പിക്കും. ഇത്തരം വാഹനങ്ങള്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരല്ല. വാഹനങ്ങളിലെ ശബ്ദ സംവിധാനം സ്ഥാപിക്കാന്‍ ഡി സി, എ സി കറന്റുകള്‍ മിക്സ് ചെയ്യുന്നത് വലിയ സുരക്ഷാ ഭീഷണിയാണ്ടാക്കുന്നത്. ടുറിസ്റ്റ് ബസുകളില്‍ വിവിധ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന ഹോണുകള്‍ നിയമ വിരുദ്ധമാണ്.

ഓടുന്ന വാഹനത്തില്‍ ഡ്രൈവറുടെ ക്യബിനുകളില്‍ വീഡിയോ ചിത്രീകരണം അനുവദിക്കരുതെന്നും ഉത്തരവിലുണ്ട്. സുരക്ഷാമാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കാതെ സര്‍വീസ് നടത്തുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്പെന്റ് ചെയ്യണമെന്നും കുറ്റം ആവര്‍ത്തിച്ചാല്‍ തടവുശിക്ഷയടക്കം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.സുരക്ഷാമാനദണ്ഡം പാലിക്കാത്ത വാഹനങ്ങളെക്കുറിച്ച്‌ പരാതി നല്‍കാന്‍ ഓരോ ജില്ലയിലെയും ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് നമ്ബറുകള്‍ പ്രസിദ്ധീകരിക്കാനും നിര്‍ദേശമുണ്ട്.

Post a Comment

Previous Post Next Post