നിർമാണ തൊഴിലാളികൾക്ക് സൗജന്യ ബസ് യാത്രയുമായി ഡൽഹി സർക്കാർ


ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നിർമാണ തൊഴിലാളികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. രജിസ്റ്റർ ചെയ്ത നിർമാണ തൊഴിലാളികൾക്കാണ് സർക്കാർ ബസുകളിൽ അനുകൂല്യം ലഭിക്കുകയെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

ഡല്‍ഹി സെക്രട്ടറിയേറ്റില്‍ നടന്ന ചടങ്ങില്‍ ഏതാനും തൊഴിലാളികള്‍ക്ക് സിസോദിയ സൗജന്യ പാസ് വിതരണം ചെയ്തു. ഡൽഹിയിൽ 10 ലക്ഷം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി അറിയിച്ചു.

ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനിലും(ഡിടിസി), ക്ലസ്റ്റർ ബസുകളിലും യാത്ര ചെയ്യന്നതിനാണ് സൗജന്യ പാസ്. വെൽഡർമാർ, മിസ്ട്രികൾ, തൊഴിലാളികൾ, കൂലികൾ, പെയിന്‍റർമാർ, തുടങ്ങി കൺസ്ട്രക്ഷൻ സൈറ്റുകളിൽ പ്രവർത്തിക്കുന്ന മുഴുവൻ തൊഴിലാളികൾക്കും ഇനി യാത്രക്കൂലി നൽകാതെ യാത്ര ചെയ്യാം.

തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം എഎപി സർക്കാർ ഡൽഹിയിലെ വനിതാ യാത്രക്കാർക്ക് സൗജന്യ ബസ് യാത്ര ഏർപ്പെടുത്തിയിരുന്നു. സത്രീകൾക്ക് സൗജന്യ യാത്ര സൗകര്യം സർക്കാർ ബസുകളിൽ ഏർപ്പെടുത്തിട്ടും ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷൻ ലാഭത്തിലാണ് പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ട് അടുത്തിടെ പുറത്ത് വന്നിരുന്നു.

Post a Comment

Previous Post Next Post