ചെറുപുഴ: ചെറുപുഴ പഞ്ചായത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ഉണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം.
തെങ്ങ് കടപുഴകി വീണ് പ്രാപ്പോയില്‍ കക്കോട്ടെ മുണ്ടയാട്ട് രാജന്റ വീട് തകര്‍ന്നു. കാര്‍ഷിക വിളകളും കാറ്റില്‍ നിലംപൊത്തി. മരങ്ങള്‍ പൊട്ടിവീണ് മിക്ക സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങി.
കനത്ത ഇടിമിന്നലും ഉണ്ടായിരുന്നു. പുളിങ്ങോം, ചുണ്ട, മേലൂത്താന്നി, സാധുമുക്ക്, ചൂരപ്പടവ്, തെക്കന്മാവ്, കോലുവള്ളി, പ്രാപ്പൊയില്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കാറ്റ് കൂടുതല്‍ നാശം വിതച്ചത്.
തെങ്ങ്, കമുക്, വാഴ, കശുമാവ്, റബര്‍, ഫലവൃക്ഷങ്ങള്‍ എന്നിവയെല്ലാം വ്യാപകമായി നശിച്ചു. മഞ്ഞക്കാട് എച്ച്ടി ലൈനില്‍ വീണ കമുക് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ വെട്ടിമാറ്റി. അടിക്കടി ഉണ്ടാവുന്ന കാറ്റ് കാര്‍ഷിക മേഖലയ്ക്ക് കനത്ത നാശമാണ് ഉണ്ടാക്കുന്നത്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ടാപ്പിംഗ് നടക്കാത്തതില്‍ ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്ക് കാറ്റില്‍ റബര്‍ മരങ്ങള്‍ നശിക്കുന്നത് ഇരട്ട പ്രഹരമാകുന്നു.
Post a Comment