തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മാഹി മദ്യം കണ്ടെത്തി

തളിപ്പറമ്പ്: തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മാഹി മദ്യം കണ്ടെത്തി.
തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്)കെ.രാജേഷും സംഘവും ചേര്‍ന്ന് റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ്
തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ ബസ് വെയ്റ്റിംഗ് ഷെല്‍ട്ടറില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ സൂക്ഷിച്ചുവെച്ച പുതുച്ചേരി സംസ്ഥാനത്ത് മാത്രം വില്‍പ്പനാവകാശമുള്ള 24 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കണ്ടെടുത്തത്.
സംഭവത്തില്‍ അബ്കാരി കേസെടുത്തു.
ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ രാജീവന്‍ പച്ചക്കൂട്ടത്തില്‍, പി.പി.മനോഹരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.കലേഷ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.രമ്യ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
നഗരത്തില്‍ മദ്യം എത്തിക്കുന്ന ചപ്പാരപ്പടവ് സ്വദേശിയായ മുന്‍ മോഷ്ടാവാണ് ഇതിന് പിന്നിലെന്നാണ് സൂചന. എക്‌സൈസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post