ആധാര്‍കാർഡ് കിട്ടി 10 വർഷം കഴിഞ്ഞവരുടെ തിരിച്ചറിയൽ രേഖയും വിലാസത്തിന്റെ രേഖയും മാത്രമാണ് ആധാര്‍കാർഡ് പുതുക്കലിനായി സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടത്. ഇതിന് 50 രൂപ ഫീസാണ് നിജപ്പെടുത്തിയിട്ടുള്ളത്.
ചില അക്ഷയകേന്ദ്രങ്ങളിൽ മറ്റ് വിവരങ്ങൾ കൂടി അപ്ലോഡ് ചെയ്തതിന് ശേഷം സർവീസ് ചാർജായി 100രൂപ വാങ്ങുന്നുണ്ട്. ഡോക്യൂമെന്റ് അപ്ഡേഷന് എത്തുന്നവരിൽ നിന്ന് അവരുടെ അനുവാദം ഇല്ലാതെ ബയോമെട്രിക് അപ്ഡേഷനും ആധാർ ലാമിനേഷനും നടത്തി 250 രൂപ വാങ്ങുന്ന കേന്ദ്രങ്ങളും ഉണ്ട്. ഡോക്യുമെന്റ് അപ്ഡേഷൻ ചെയ്യാൻ എത്തുന്നവരെ തെറ്റിദ്ധരിപ്പിച്ച്, ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്തതായി കണ്ടെത്തിയാല്‍ അക്ഷയ കേന്ദ്രത്തിലെ ഓപ്പറേറ്റര്‍മാര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടിവരും. ഇത്തരത്തില്‍ പരാതികൾ ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ യു.ഐ.ഡി.എ. അധികൃതരുടെ മിന്നൽ പരിശോധന ആരംഭിച്ചിട്ടുണ്ട്.
അക്ഷയകേന്ദ്രങ്ങൾ പാലിക്കേണ്ടത്
▫️ഡോക്യുമെന്റ് അപ്ഡേഷൻ ആധാർ മെഷീനിലൂടെ മാത്രം
▫️ആധാർ അനുബന്ധ പോസ്റ്ററുകൾ കേന്ദ്രത്തിൽ പതിക്കണം
▫️ആധാർ പുതുക്കലിന് അവസാന തീയതി നിശ്ചയിച്ചിട്ടില്ല
▫️ആധാറുമായി ബന്ധപ്പെട്ട ഓർഡറുകൾ ഫയലായി സൂക്ഷിക്കണം
▫️ഓപ്പറേറ്റർമാർ അല്ലാത്തവരെ ഉപയോഗിച്ചു ഡാറ്റാ എൻട്രി പാടില്ല
▫️ആധാർ മെഷീൻ അനുമതിയില്ലാതെ മറ്റൊരു സ്ഥലത്തേക്ക് മാറ്റരുത്
▫️സേവനങ്ങളുടെ ഫീസുകൾ വിവിധ ഭാഷകളിൽ പ്രദർശിപ്പിക്കണം
പാൻ കാർഡ് ലിങ്ക് 30വരെ
പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാൻ കഴിയാത്തവർക്ക് 30വരെയാണ് കേന്ദ്രസർക്കാർ സമയം അനുവദിച്ചിരിക്കുന്നത്. മൊബൈൽഫോൺ വഴി സ്വന്തമായി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. സമയപരിധിക്കുളിൽ ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ അസാധുവാക്കാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനം. ആദായ നികുതി റിട്ടേൺ സമർപ്പിക്കാനും സാധിക്കില്ല.
Post a Comment