ചിമേനി: മോഷ്ടിച്ച ടിപ്പര്‍ ലോറി പൊലീസ് ജീപ്പിലിടിച്ച് മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. ചീമേനി എസ്.ഐ രാമചന്ദ്രനെയും സംഘത്തെയുമാണ് നിടുംബ ചള്ളുവക്കോട് ജംഗ്ഷനില്‍ വച്ച് ലോറി മോഷ്ടാക്കള്‍ അപായപ്പെടുത്താൻ ശ്രമിച്ചത്.അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല.കഴിഞ്ഞ ദിവസം വടകരയില്‍ നിന്നും മോഷ്ടിച്ച് കടത്തിയ ടിപ്പര്‍ ലോറി ബുധനാഴ്ച രാവിലെ ചീമേനി പ്ലാന്റേഷൻ കോര്‍പ്പറേഷന് സമീപത്ത് വച്ചാണ് പൊലീസിന് മുന്നില്‍ പെട്ടത്. കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ ടിപ്പറിനെ പിന്തുടര്‍ന്ന പൊലീസ് ജീപ്പിനെ ഇടിച്ച് മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു. ടിപ്പര്‍ ഓടിച്ചിരുന്നയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും വാഹനം വടകരയില്‍ നിന്ന് മോഷ്ടിച്ചതാണെന്നും വ്യക്തമായതായും ചീമേനി പൊലീസ് പറഞ്ഞു.പൊലീസ് വാഹനം കേടുവരുത്തിയതിന് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയതായി എസ്.ഐ ബാബു പറഞ്ഞു.
പൊലീസ് ജീപ്പില്‍ ടിപ്പറിടിച്ച് മോഷ്ടാക്കള്‍ രക്ഷപെട്ടു
Alakode News
0
Post a Comment