വാട്സ്‌ആപ്പ്: 16 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചു

 


മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാല്‍ 16 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ച്‌ വാട്സ്‌ആപ്പ്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി നിയമമനുസരിച്ച്‌ മാസംതോറും വാട്സ്‌ആപ്പ് അക്കൗണ്ട് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കുന്നുണ്ട്.

ഏപ്രില്‍ മാസത്തിലെ റിപ്പോര്‍ട്ട് പ്രകാരം, 16 ലക്ഷം ഉപയോക്താക്കള്‍ക്ക് വാട്സ്‌ആപ്പ് ലഭ്യമാകില്ല.

ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും വേണ്ടിയാണ് വാട്സ്‌ആപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. എന്നാല്‍, വാട്ട്സ്‌ആപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച കേസുകള്‍ കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ ഉള്‍പ്പെടെ കണ്ടെത്തുന്നതിന് വാട്ട്സ്‌ആപ്പിന് സ്വന്തമായി സംവിധാനമുണ്ട്.

ഉപയോക്താക്കളെ അപകീര്‍ത്തിപ്പെടുത്തിയ അക്കൗണ്ടുകള്‍ക്കെതിരെയും വാട്സ്‌ആപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post