രാജ്യത്ത് പണപ്പെരുപ്പം ഉയര്‍ന്നതോടെ അവശ്യ വസ്തുക്കളുടെ വില ഉയരുന്നു. മൊത്തവില അടിസ്ഥാനമാക്കി 15.08 ശതമാനമാണ് ഏപ്രില്‍ മാസത്തെ പണപ്പെരുപ്പ നിരക്ക്. എന്നാല്‍, മാര്‍ച്ച് മാസത്തില്‍ 14.55 ശതമാനമായിരുന്നു.
അസംസ്കൃത എണ്ണ, പ്രകൃതിവാതകം, ഭക്ഷ്യവസ്തുക്കള്‍, ഭക്ഷ്യേതര വസ്തുക്കള്‍, മിനറല്‍ ഓയില്‍, രാസവസ്തുക്കള്‍ എന്നിവയുടെയെല്ലാം വില ഗണ്യമായ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.
ഭക്ഷ്യവസ്തുക്കളുടെയും ചരക്കുകളുടെയും വിലയിലുണ്ടായ വര്‍ദ്ധനവാണ് ഉയര്‍ന്ന പണപ്പെരുപ്പത്തിന് കാരണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പ നിരക്ക് 8.35 ശതമാനമാണ്. കൂടാതെ, കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ 10 ശതമാനത്തിനു മുകളില്‍ തന്നെയാണ് രാജ്യത്തെ പണപ്പെരുപ്പ നിരക്ക്.
Post a Comment