വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വർധിപ്പിച്ചു; സിലിണ്ടറിന് 106 രൂപ കൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വർധിപ്പിച്ചു. സിലിണ്ടറിന് 106 രൂപയാണ് കൂട്ടിയത്. കൊച്ചിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 2008.50 രൂപയായി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. 906.50 രൂപയാണ് നിലവിലെ വില.

ഈ വർധനയോടെ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2,012 രൂപയാകും. അതേസമയം അഞ്ച് കിലോ സിലിണ്ടറിന് 27 രൂപ വർധിച്ചു. ഡൽഹിയിൽ അഞ്ച് കിലോ സിലിണ്ടറിന് 569 രൂപയാണ് വില. കൊൽക്കത്തയിൽ വാണിജ്യ ഗ്യാസ് സിലിണ്ടറിന് 105 രൂപ വർധിച്ച് 2,089 രൂപയായി. മുംബൈയിൽ വാണിജ്യ വാതകത്തിന് 105 രൂപ കൂടി 1,962 രൂപയാകും.

ചെന്നൈയിൽ 105 രൂപ വർധിച്ച് 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില 2,185.5 രൂപയായി. എൽപിജി വില വർധന ഇന്ത്യയിലെ വാണിജ്യ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.


Post a Comment

Previous Post Next Post